
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ നിലപാട് തേടാനൊരുങ്ങി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള സമിതി. ഇതിൻ്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ നിയമ മന്ത്രിമാരുമായി ചർച്ച നടത്താനാണ് നീക്കം.(One Nation One Election Bill )
നിയമ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം അടുത്ത മാസം നടക്കുന്ന യോഗത്തിൽ കേൾക്കും. ഈ സമിതിയിൽ ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും, രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് ഉള്ളത്.
സമിതിയുടെ ചെയർമാൻ ബി ജെ പി എം പിയായ പി പി ചൗധരിയാണ്. ഇതിൽ വയനാട് എം പിയായ പ്രിയങ്ക ഗാന്ധിയും അംഗമാണ്.