
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൻ്റെ വോട്ടെടുപ്പ് വേളയിൽ നിന്ന് നിതിൻ ഗഡ്കരിയടക്കമുള്ള പ്രമുഖ നേതാക്കൾ വിട്ടുനിന്നു. ഇക്കാര്യത്തിൽ ബി ജെ പി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.(One Nation One Election bill )
നിതിൻ ഗഡ്കരിയടക്കം 20 ബി ജെ പി എം പിമാരാണ് ലോക്സഭയിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ബില്ല് പരിഗണിക്കാനായി ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിന് മുൻപ് സംയുക്ത പാർലമെന്‍ററി സമിതിയെ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ബില്ല് അവതരിപ്പിച്ചപ്പോൾ ഇതിനെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു.