
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് സാധിക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് എം പിമാർ. ഇതിനാവശ്യമായ ഭൂരിപക്ഷം സർക്കാരിന് ഇല്ലെന്നാണ് ഇവർ പറയുന്നത്.(One Nation One Election bill )
വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തത് 269 പേരാണ്. എതിർത്തത് 198 പേരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസ്സാക്കാൻ സാധിക്കുകയുള്ളൂവെന്ന് ഓർമപ്പെടുത്തിയ എം പിമാരായ മാണിക്കം ടാഗോര്‍, ശശി തരൂര്‍ എന്നിവർ, സർക്കാരിന് ലഭിച്ചത് കേവലഭൂരിപക്ഷം മാത്രമാണെന്നും കൂട്ടിച്ചേർത്തു.
സഭയിൽ ഇന്ന് 461 എം പിമാർ ഹാജരായെന്നും, മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനായി 307 വോട്ടുകൾ വേണമെന്നും മാണിക്കം ടാഗോർ സമൂഹമാധ്യമത്തിൽ കുറിച്ചു. ശശി തരൂരും സമാനമായ വാദമാണ് ഉന്നയിച്ചത്.