ഡൽഹി : ബംഗാളിലെ ദുർഗപൂരിൽ മെഡിക്കൽ വിദ്യാർഥി ബലാൽസംഘത്തിനിരയായ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒളിവിൽ പോയ രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. ബിരാജി സ്വദേശി ഷെയഖ് നസീറുദ്ധീൻ അബു ബൗരി,ഫിർദൗസ് ശൈഖ്, റിയാസുദ്ധീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഴുവൻ പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്ന് ദുർഗാപൂർ ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക്. പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തും.