
താന്ത്രിക ആചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. സാംബാല്‍ പ്രദേശത്തെ ധനാരി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. മഥുരയിലെ ജിഎൽഎ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രൊഫസറായി നിയമിതനായ ആളാണ് പ്രതി എന്നാണ് റിപ്പോർട്ട്.
പോലീസ് പറയുന്നതനുസരിച്ച്, കസ്റ്റഡിയിൽ എടുത്തയാൾ ആണ് അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുന്ന സംഘത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നത്. താന്ത്രിക ചടങ്ങുകളിൽ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളെ പൂജിച്ചിരുന്നു. ഇത് മാത്രമല്ല, ഇതിനുശേഷം നിർമ്മിച്ച അശ്ലീല വീഡിയോകളും സംഘം വിൽപ്പന നടത്തി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ധന്‍വർഷ സംഘത്തിന്റെ കോഡ് വേഡുകളിൽ നടത്തിയ ചാറ്റുകളും സാംഭാൽ പോലീസ് കണ്ടെടുത്തു. ഇതുവരെയുള്ള അന്വേഷണത്തിൽ, പ്രതി കഴിഞ്ഞ മൂന്ന് വർഷമായി ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നതായാണ് റിപ്പോർട്ട്. പോലീസ് ചോദ്യം ചെയ്യലിൽ, സംഘത്തിലെ നാലോ അഞ്ചോ പേരുടെ പേരുകൾ കൂടി പുറത്തുവന്നിട്ടുണ്ട്. ഇവരെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
ഈ കേസിൽ, മാർച്ച് 28 ന്, സാംബാൽ പോലീസ് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയതും കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിയതും.