
ചെന്നൈ : നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരണപ്പെട്ടത്.
രാത്രി 8 മണിയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് കാട്ടാന റോഡിലിറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല.ഉടൻ കാട്ടാന ആക്രമിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചു.മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചു.