
നോയിഡ: ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 74-ൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിപിടിച്ച് ഒരാൾ മരണപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് ഹാളിൽ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറയുന്നത്. (One dead in fire breakout)
തീപിടിത്തമുണ്ടായി പത്ത് മിനിറ്റിനുള്ളിൽ തന്നെ 15 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. കെട്ടിടം വളരെ വലുതായതിനാൽ തീ അണയ്ക്കാൻ ഏറെ സമയമെടുത്തു. തീപിടുത്തത്തിൽ മരണപ്പെട്ടത് പർമീന്ദർ കെട്ടിടത്തിലെ ഇലക്‌ട്രീഷ്യനായിരുന്നു. എന്നാൽ തീപിടിത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം സംഭവ സ്ഥലത്ത് പുരോഗമിക്കുകയാണ്.