
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാത്രാസിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ(online fraud). രോഹിത് ശർമ്മയാണ് അറസ്റ്റിലായത്. ഇയാൾ അമരാവതി എൻക്ലേവ് സ്വദേശിയായ നരേഷ് രോഹില്ലയിൽ നിന്നാണ് 32 ലക്ഷം രൂപ തട്ടിയെടുത്തത്.
ഫേസ്ബുക്കിൽ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരസ്യം കണ്ട നരേഷ് രോഹില്ല അത് സംബന്ധിച്ച വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഇതുവഴിയാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്ത 6 ദിവസത്തേക്ക് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.