covid 19: രാജ്യത്ത് പടരുന്നത് ഓമിക്രോൺ വകഭേദം; നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിച്ച് കേന്ദ്ര സർക്കാർ

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപെടുത്തുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ പരിശോധിച്ചു വരികയാണ്.
COVID 19
Updated on

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്(covid 19). നിലവിൽ രോഗികളുടെ എണ്ണം 4000 കടന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ ഒന്നാം സ്ഥാനനത്ത് നിൽക്കുന്നത് കേരളമാണ്. കേരളത്തിൽ 1416 സജീവ രോഗികളും 9 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഓമിക്രോണിന്റെ നാലു വകഭേദങ്ങളാണ് രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തി ഇത് കണ്ടെത്തിയിട്ടുണ്ട്. മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപെടുത്തുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ പരിശോധിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com