
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 രോഗം ബാധിച്ചവരുടെ എണ്ണം 6000 കടന്നു(Covid 19 Updates). 769 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 6133 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ആറു പേരാണ് മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കര്യം വ്യക്തമാക്കിയിട്ടുള്ളത്. കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് -19 കേസുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരളമാണ്. തൊട്ടു പിന്നിൽ ഗുജറാത്തും പശ്ചിമ ബംഗാളും ഡൽഹിയുമുണ്ട്. കേരളത്തിൽ നിലവിൽ 1,950 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഒമിക്രോൺ ഉപ വകഭേദങ്ങൾ ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.