
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മുകാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഒമർ അബ്ദുള്ള, അമിത് ഷായുമായി ചർച്ച ചെയ്തു.
ജമ്മുകാഷ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗംഗൻഗീർ പ്രദേശത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ സന്ദർശനം.