
ഡൽഹി : കശ്മീരിലെ ഭീകരരുടെ വീടുകൾ തകർക്കുന്ന അധികൃതരുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരതയ്ക്കെതിരെ കശ്മീരിലെ ഓരോ ജനതയും ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണമെന്നും നിരപരാധികളെ ഇത് ബാധിക്കരുതെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.