
ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഒമര്‍ അബ്ദുള്ള ച്ച്. സത്യപ്രതിജ്ഞ ചടങ്ങ് ബുധനാഴ്ച്ചക്ക് മുന്‍പെന്നു സൂചനയുണ്ട്. ഇന്ന് ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തില്‍ സഖ്യകക്ഷികള്‍ ഒമര്‍ അബ്ദുള്ളക്കുള്ള പിന്തുണ കത്ത് നൽകിയിരുന്നു. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് മന്ത്രി പദം വാഗ്ദാനം ചെയ്തതായാണ് വിവരം. ഉപമുഖ്യമന്ത്രി പദമില്ലെങ്കില്‍ മൂന്ന് ക്യാബിനട്ട് പദവി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ പദ്ധതിയില്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തില്‍, സഖ്യകക്ഷികള്‍ ഒമര്‍ അബ്ദുള്ളയെ പിന്തുണച്ച് കത്ത് നല്‍കി. ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി തീരുമാനിച്ചു.