പുരി : ഒഡീഷയിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി, ഉപമുഖ്യമന്ത്രി പ്രവതി പരിദ, നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ എന്നിവർ രാജിവയ്ക്കണമെന്ന് ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഒപിസിസി) തിങ്കളാഴ്ച ആവശ്യപ്പെട്ടു.(Odisha stampede)
മരിച്ച ഓരോ ഭക്തർക്കും 50 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മാഝി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും, തുക അപര്യാപ്തമാണെന്ന് കോൺഗ്രസ് പറഞ്ഞു.