
മയൂർഭഞ്ച് : ഒഡീഷയിൽ അപൂർവ ഇനം മോണിറ്റർ പല്ലിയുടെ മാംസം പാചകം ചെയ്ത് ഭക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യൂ ട്യൂബർ അറസ്റ്റിൽ(lizard). അസൻബാനി സ്വദേശിയായ രൂപ നായക് ആണ് അറസ്റ്റിലായത്.
ഭാര്യ വീട്ടിൽ നിന്നും മടങ്ങും വഴി റോഡരികിൽ ചത്ത നിലയിൽ കിടന്ന പല്ലിയെയാണ് താൻ വീട്ടിലേക്ക് കൊണ്ട് വന്നതെന്ന് രൂപ നായക് പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ശേഷം പാചകം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്യുകയായിരുന്നു.
അതേസമയം സംഭവത്തിൽ വനം വകുപ്പ് സ്വമേധയാ കേസെടുത്ത ശേഷം നായിക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.