
ഭുവനേശ്വർ: ഒഡീഷയിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി അല്പം മെച്ചപ്പെട്ടതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി(Odisha floods). ബുധനാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.
ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലസോർ, ഭദ്രക്, ജാജ്പൂർ എന്നീ മൂന്ന് ജില്ലകളിൽ 81 ഗ്രാമങ്ങളിലെ ഏകദേശം 30,000 ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. അനന്തര പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.