ഏകദിന റൺവേട്ട; സംഗക്കാരയെ മറികടന്ന് കോഹ്‌ലി, ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; ടി20 കൂടി കണക്കാക്കിയാൽ കോഹ്‌ലി ഒന്നാമൻ

Kohli
Published on

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ നടന്ന ഏകദിന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ സൂപ്പർ താരം വിരാട് കോഹ്‌ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈ മത്സരത്തിൽ 54 റൺസ് നേടിയതോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

ഏകദിനത്തിലെ റെക്കോർഡ്

കോഹ്‌ലിക്ക് നിലവിൽ 14,255 റൺസാണ് ഉള്ളത്. 14,234 റൺസ് നേടിയ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് കോഹ്‌ലി മറികടന്നത്. 452 ഇന്നിങ്‌സുകളിൽ നിന്ന് 18,426 റൺസ് നേടിയ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് (13,704), മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത് ജയസൂര്യ (13,439) എന്നിവരാണ് കോഹ്‌ലിക്ക് പിന്നിലുള്ളത്.

ടി20, ഏകദിനം സംയുക്ത റെക്കോർഡ്

ടി20 ഫോർമാറ്റിലെ റൺസുകൾ കൂടി കണക്കിലെടുത്താൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലി ഇപ്പോൾ ഒന്നാമനാണ്.14,255 ഏകദിനത്തിലും 4188 ടി20 ഫോർമാറ്റിലുമായി കോഹ്‌ലി ആകെ 18,443 റൺസ് നേടി. ഈ നേട്ടത്തോടെ കോഹ്‌ലി സച്ചിൻ്റെ റെക്കോർഡ് മറികടന്നു. (സച്ചിൻ 18,426 + 10 = 18,436 റൺസ്)

കുമാർ സംഗക്കാര (15,616), രോഹിത് ശർമ്മ (15,601) എന്നിവർ ഈ പട്ടികയിൽ കോഹ്‌ലിക്ക് പിന്നിലാണ്. സിഡ്‌നി ഏകദിനത്തിൽ 81 പന്തിൽ 74 റൺസുമായി കോഹ്‌ലി പുറത്താവാതെ നിന്നു. ഏഴ് ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. ഈ മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com