

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU Protest) നടന്ന പ്രതിഷേധം വിവാദമാകുന്നു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നു എന്നാണ് ആരോപണം. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐ, ഡിഎസ്എഫ്, ഐസ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബിജെപി കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ "അർബൻ നക്സലുകൾ" ആണെന്നും അവർ രാജ്യവിരുദ്ധ ചിന്താഗതിയാണ് വളർത്തുന്നതെന്നും ബിജെപി വക്താക്കൾ ആരോപിച്ചു. എന്നാൽ, ഉയർത്തിയ മുദ്രാവാക്യങ്ങൾ രാഷ്ട്രീയപരവും ആശയപരവുമാണെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര വ്യക്തമാക്കി. 2020-ലെ ജെഎൻയു അക്രമത്തിന്റെ ആറാം വാർഷികം കൂടിയായ ജനുവരി 5-ന് വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Controversial slogans were reportedly raised against PM Narendra Modi and Home Minister Amit Shah at JNU following the Supreme Court's decision to deny bail to Umar Khalid and Sharjeel Imam. The protest, led by Left-wing student groups, drew sharp criticism from BJP leaders who labeled the demonstrators as "Urban Naxals" promoting anti-India sentiments. JNUSU, however, maintained that the slogans were ideological and aimed at expressing resentment over the court's verdict and university policies.