കർണാടകയിൽ വനിതാ ട്രാഫിക് പോലീസിനെതിരെ ആക്ഷേപകരമായ പരാമർശം: ഒരാൾ അറസ്റ്റിൽ | traffic police

പി‌എസ്‌ഐ പാർവതി നൽകിയ പരാതിയിൽ രാജാജിനഗർ സ്വദേശി സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
traffic police
Published on

ബാംഗ്ലൂർ: കർണാടകയിൽ വനിതാ ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ(traffic police). പി‌എസ്‌ഐ പാർവതി നൽകിയ പരാതിയിൽ രാജാജിനഗർ സ്വദേശി സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗതാഗത നിയമലംഘനങ്ങൾക്ക് പിഎസ്ഐ പാർവതി പിഴ ഈടാക്കി വരവെയാണ് ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചും ഫോണിൽ സംസാരിച്ചും സെൽവകുമാർ എത്തിയത്. ഇതേതുടർന്ന് ഉദ്യോഗസ്ഥ യുവാവിന് പിഴ ചുമത്തി.

എന്നാൽ ഇയാൾ ഉദ്യഗസ്ഥയോട് തട്ടിക്കയറുകയും പിഴ അടയ്ക്കാൻ വിസമ്മതിക്കുകയും ചെയ്യുകായിരുന്നു. സംഭവത്തിന്റെ വീഡിയോ സെൽവകുമാർ പകർത്തി പിന്നീട് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com