
ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജ്ഞാതനായ കൊലയാളിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.