
പ്രയാഗ്‌രാജ്: നഴ്‌സിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു(Nurse rape). സംഭവത്തിൽ ശനിയാഴ്ച പ്രതികളിൽ ഒരാളായ നവാബ്ഗഞ്ചിലെ ഹിമാൻഷുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോറോൺ സ്വദേശിയായ ബർസതി എന്ന മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ആഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പുരുഷ സുഹൃത്തുമൊത്ത് കഴ്‌സൺ ബ്രിഡ്ജ് വഴി നഗരത്തിലേക്ക് പോകുകയായിരുന്ന 23 വയസ്സുള്ള നഴ്‌സിനെ പാലം റോഡിൽ വെച്ച് ഒരു കൂട്ടം യുവാക്കൾ തടഞ്ഞു നിർത്തുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം മർദ്ദിക്കുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് കേസ് അന്വേഷിക്കാൻ 8 പോലീസ് സംഘങ്ങളെ നിയോഗിച്ചു. മാത്രമല്ല; പ്രതികളുടെ തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.