ന്യൂഡൽഹി : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടു. (Nuns arrested in Chhattisgarh meets Rajeev Chandrashekhar)
ഡൽഹിയിൽ എത്തിയാണ് ഇവർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ജാമ്യം ലഭിക്കാൻ സഹായിച്ചതിന് നന്ദി രേഖപ്പെടുത്താനാണ് എത്തിയത് എന്നാണ് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനായ ബൈജു മാളിയേക്കൽ പറഞ്ഞത്.
ബന്ധുക്കൾക്കൊപ്പം സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് ബന്ധുക്കളോടൊപ്പം ഡൽഹിയിലെത്തിയത്. രാജീവ് ചന്ദ്രശേഖറിൻ്റെ വസ്ടഗിയിലാണ് ഇവർ എത്തിയത്. കേസ് റദ്ദാക്കാൻ ഇടപെടൽ ആവശ്യപ്പെട്ടെന്നും ബൈജു വ്യക്തമാക്കി.