ന്യൂഡൽഹി : ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കുമെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ബജ്‌രംഗ്ദൾ ആണ് ആക്രമണം നടത്തിയത്. (Nuns and pastors attacked in Odisha )
ഇതിനെതിരെ പ്രതിപക്ഷം പാർലമെൻ്റിൽ ഇന്ന് ചർച്ച ആവശ്യപ്പെടും. പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് ന്യൂനപക്ഷങ്ങൾക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങൾക്കെതിരെ ഭീഷണി ഉണ്ടെന്നാണ്. ജലേശ്വറിലാണ് മതപരിവർത്തനം ആരോപിച്ച് ഇന്നലെ ആക്രമണം നടന്നത്.