
പട്ന : ബീഹാറിലെ നവാഡ ജില്ലയിൽ വ്യാഴാഴ്ച രാവിലെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറ്റോവ റോഡിന് സമീപം 16 വയസ്സുള്ള കൗമാരക്കാരന്റെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. നളന്ദ ജില്ലയിലെ രാഹുയി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബോക്‌ന ഗ്രാമത്തിലെ താമസക്കാരനായിരുന്ന ഗോലു കുമാർ പാണ്ഡെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോലു, നവാഡയിലെ ശിവാനഗർ പ്രദേശത്തെ തന്റെ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു താമസം.
ജൂൺ 14 ന് ആണ് കുട്ടിയെ കാണാതായത്. അഞ്ചു ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് സംശയാസ്പദമായ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. അതേസമയം. ഗോലുവിന്റെ സുഹൃത്ത് ശുഭം കുമാർ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
ഗോലുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്, അതുകൊണ്ടാണ് കൊലപാതകമെന്ന് പോലീസം സംശയിക്കുന്നത്. ശുഭം ഗോലുവിനെ ബൈക്കിൽ കൊണ്ടുപോയി മറ്റൊരു സുഹൃത്തിനൊപ്പം മർദിച്ചു കൊലപ്പെടുത്തിയതായി കുടുംബം പറയുന്നു. തന്റെ ഏക ചെറുമകനെ വളരെ സ്നേഹത്തോടെയും കരുതലോടെയും വളർത്തിയെങ്കിലും, സുഹൃത്ത് അവനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ഗോലുവിന്റെ മുത്തശ്ശി പറഞ്ഞു. കാണാതായ ശേഷം ശുഭം വ്യാജ കോളുകൾ വഴി കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പിന്നീട് മൃതദേഹം കണ്ടെത്തിയ വിവരം അദ്ദേഹം തന്നെ അറിയിച്ചതായും കുടുംബം വെളിപ്പെടുത്തി. ഗോലുവിന് ആരുമായും എന്ത് ശത്രുതയുണ്ടാകാമെന്നും അതിനാലാണ് കൊല നടത്തിയതെന്നും അറിയില്ലെന്ന് മരിച്ചയാളുടെ അമ്മാവൻ പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ, നഗർ താന പ്രമുഖ് അവിനാശ് കുമാർ പോലീസ് സേനയുമായി സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സംശയിക്കുന്ന ശുഭം കുമാറിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു