നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് ഡിജിറ്റല്‍ സുരക്ഷയെ പ്രോത്സാഹിപ്പിക്കാന്‍ എന്‍പിസിഐ

NPCI
Published on

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഏറ്റവും വഞ്ചനാപരമായ രൂപങ്ങളിലൊന്നാണ് നിക്ഷേപ തട്ടിപ്പ്. ഇവ പലപ്പോഴും മനുഷ്യ മനസ്സിനെക്കൂടി നിയന്ത്രിക്കാന്‍ സാധിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് പോലെയുള്ള തന്ത്രങ്ങളെയും ഉപയോഗപ്പെടുത്തുന്നു. സാമ്പത്തിക വിദഗ്ധരെ അനുകരിക്കുന്നതിലൂടെയോ, പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ കെട്ടിച്ചമച്ചോ അല്ലെങ്കില്‍ ചിലപ്പോള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ വ്യാജ വീഡിയോകള്‍ ഉപയോഗിച്ചോ തട്ടിപ്പുകാര്‍ വിശ്വാസം നേടിയെടുക്കുന്നു. അസാധാരണമായ വരുമാനം, എക്സ്ക്ലൂസീവ് നിക്ഷേപ അവസരങ്ങള്‍ അല്ലെങ്കില്‍ പരിമിതമായ സമയ ഡീലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന അവര്‍ വ്യക്തികളെ കൃത്യമായ ജാഗ്രതയില്ലാതെ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. ആളുകള്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ പെട്ടെന്ന് അപ്രത്യക്ഷരാകുന്നു അല്ലെങ്കില്‍ നിക്ഷേപകര്‍ താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതുവരെ ഫണ്ട് ശേഖരിക്കുന്നത് തുടരുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പുകള്‍ കൂടുന്ന ഈ സാഹചര്യത്തില്‍ മാനസിക കൃത്രിമത്വങ്ങള്‍ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധമാണ്.

വിവിധ തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകള്‍

വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളും ആപ്പുകളും: നിയമാനുസൃത ബ്രോക്കര്‍മാര്‍, ഫണ്ട് ഹൗസുകള്‍ അല്ലെങ്കില്‍ എക്സ്ചേഞ്ചുകള്‍ എന്നിവയോട് സാമ്യമുള്ള വ്യാജ നിക്ഷേപ ആപ്പുകളോ വെബ്സൈറ്റുകളോ തട്ടിപ്പുകാര്‍ സൃഷ്ടിക്കുന്നു. വ്യാജ സ്ക്രീനുകളില്‍ വെര്‍ച്വല്‍ ലാഭം കാണിച്ച് പണം നിക്ഷേപിക്കാന്‍ ഉപയോക്താക്കളെ തുടക്കത്തില്‍ പ്രലോഭിപ്പിക്കുന്നു. ഒരിക്കല്‍ അവര്‍ ഗണ്യമായ തുകകള്‍ നിക്ഷേപിച്ചാല്‍ ഫണ്ട് പിന്‍വലിക്കുന്നതില്‍ നിന്ന് അവരെ തടയുന്നു.

ഡിസ്കൗണ്ട് വിലകളില്‍ സ്റ്റോക്ക്: തട്ടിപ്പുകാര്‍ അത്ര അറിയപ്പെടാത്തതും കുറഞ്ഞ അളവിലുള്ളതുമായ സ്റ്റോക്കുകള്‍ പ്രോത്സാഹിപ്പിക്കുകയും തിരഞ്ഞെടുത്ത ക്ലയന്‍റുകള്‍ക്ക് മാത്രം വന്‍തോതില്‍ കിഴിവ് വിലകളില്‍ നേരത്തെയുള്ള ആക്സസ് ഉറപ്പാക്കുകയും ചെയ്യുന്നു. നിക്ഷേപകരോട് എക്സ്ചേഞ്ച് അല്ലെങ്കില്‍ ബ്രോക്കിംഗ് ഹൗസുകള്‍ക്ക് പകരം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്നു, ഇത് വഞ്ചനാപരമായ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു. ഈ തട്ടിപ്പില്‍ ഓഹരി വ്യാപാരത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതിന്‍റെ മറവില്‍ ലക്ഷക്കണക്കിന് വരുന്ന തുകയുടെ ഫണ്ട് അവര്‍ തട്ടിയെടുക്കുന്നു.

തൊഴില്‍ തട്ടിപ്പുകള്‍: സോഷ്യല്‍ മീഡിയ പേജുകള്‍ ലൈക്ക് ചെയ്യുക, അവലോകനങ്ങള്‍ എഴുതുക, വിശ്വാസം നേടുന്നതിന് ചെറിയ ഫീസ് നല്‍കുക തുടങ്ങിയ ലളിതമായ ജോലികള്‍ ഉള്‍പ്പെടുന്ന ജോലികള്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലുടമകളായി തട്ടിപ്പുകാര്‍ വേഷംമാറി പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് പദ്ധതികളുടെ വഞ്ചനാപരമായ സ്വഭാവം ഒടുവില്‍ തിരിച്ചറിയുന്നതുവരെ പ്രാരംഭ നിക്ഷേപങ്ങളായി അവതരിപ്പിക്കുന്ന ചെറിയ വാങ്ങലുകള്‍ നടത്താന്‍ വ്യക്തിയെ വഞ്ചിക്കുന്നു.

പോന്‍സി, പിരമിഡ് സ്കീമുകള്‍: ഈ തട്ടിപ്പുകള്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. പുതിയവയില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് ആദ്യകാല നിക്ഷേപകര്‍ക്ക് നല്‍കുന്നു. പുതിയ പണം വറ്റുമ്പോള്‍ അവ തകരുന്നു.

നിക്ഷേപ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം

ډ നിക്ഷേപിക്കുന്നതിന് മുമ്പ് പരിശോധിക്കുക: രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കായി എപ്പോഴും സെബി, ആര്‍ബിഐ, അല്ലെങ്കില്‍ ഔദ്യോഗിക റെഗുലേറ്ററി വെബ്സൈറ്റുകള്‍ എന്നിവ പരിശോധിക്കുക

ډ ഉയര്‍ന്ന വരുമാനത്തെക്കുറിച്ച് സംശയം തോന്നുക: ഒരു നിക്ഷേപം സത്യമാകാന്‍ കഴിയാത്തത്ര നല്ലതായി തോന്നുകയാണെങ്കില്‍, അത് ഒരു തട്ടിപ്പായിരിക്കാം

ډ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഒഴിവാക്കുക: നിയമാനുസൃത നിക്ഷേപങ്ങള്‍ക്ക് അടിയന്തര തീരുമാനങ്ങള്‍ ആവശ്യമില്ല

ډ വെബ്സൈറ്റ് & ഇമെയില്‍ ആധികാരികത പരിശോധിക്കുക: എച്ച്ടിടിപിഎസ്, ഔദ്യോഗിക ഡൊമെയ്ന്‍ നാമങ്ങള്‍ എന്നിവയ്ക്കായി തിരയുക, ആവശ്യപ്പെടാത്ത ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക

ډ വ്യക്തിഗത അല്ലെങ്കില്‍ ബാങ്കിംഗ് വിശദാംശങ്ങള്‍ ഒരിക്കലും ആരുമായും പങ്കിടരുത്: തട്ടിപ്പുകാര്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും മോഷ്ടിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.

ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കുക എന്നതാണ് നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം. നിക്ഷേപിക്കുന്നതിന് മുമ്പ് എപ്പോഴും ഗവേഷണം നടത്തുക, ആവശ്യപ്പെടാത്ത നിക്ഷേപ ഓഫറുകളെ ഒരിക്കലും വിശ്വസിക്കരുത്. 1930 അല്ലെങ്കില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (https://sancharsaathi.gov.in/sfc/) ഡയല്‍ ചെയ്തുകൊണ്ട് സംശയാസ്പദമായ നമ്പര്‍ ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുക. സന്ദേശങ്ങള്‍ സംരക്ഷിക്കുക, സ്ക്രീന്‍ഷോട്ടുകള്‍ എടുക്കുക, ഇടപെടലുകള്‍ രേഖപ്പെടുത്തുക.

Related Stories

No stories found.
Times Kerala
timeskerala.com