
ഇൻഡോർ : നിരവധി സംസ്ഥാനങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ(thief) . ഹരിയാനയിലെ ജജ്ജാർ ജില്ല സ്വദേശിയായ സുരേഷ് സിംഗ് ജാഗിർദാറിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കോടി രൂപയുടെ മോഷ്ടിച്ച സ്വത്തുക്കൾ കണ്ടെടുത്തതായാണ് വിവരം. മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഇയാളുടെ പേരിൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
അതേസമയം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.