
ഈറോഡ്: ഈറോഡ് ജില്ലയിലെ ഭവാനിക്ക് സമീപം സേലം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ ജോണിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി.
ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കിച്ചിപ്പാളയം പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടു. തുടർന്ന് ഭാര്യയോടൊപ്പം തിരുപ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. ഈ സമയം , ഈറോഡ് ജില്ലയിലെ ഭവാനിക്ക് സമീപം വച്ച് ഭാര്യയുടെ മുന്നിലിട്ട് അഞ്ച് പേരടങ്ങുന്ന സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയോടൊപ്പം അമ്മായിയമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ജോണിനെ ഒരു സംഘം കാറിൽ പിന്തുടര്‍ന്ന് അപകടമുണ്ടാക്കുകയും,പിന്നാലെ വെട്ടിക്കൊല്ലുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മൂന്ന് കുറ്റവാളികളെ പോലീസ് വെടിവച്ചു വീഴ്ത്തി. ഇവരുടെ കാലുകൾക്ക് ചെറിയ പരിക്കേറ്റു. 3 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും , സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.