യുവതിയെ കാണാൻ ആശുപത്രിയിൽ എത്തി : പ്രസവ വാർഡിന് മുന്നിൽ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു | Goon

ആദി സംഭവസ്ഥലത്ത് തന്നെ മരിച്ചു
Notorious goon hacked to death in front of maternity ward in Chennai
Updated on

ചെന്നൈ: പ്രസവിച്ചു കിടന്ന സുഹൃത്തായ യുവതിയെ കാണാൻ ആശുപത്രിയിലെത്തിയ കുപ്രസിദ്ധ ഗുണ്ടയെ യുവതിയുടെ ഭർത്താവും സംഘവും വെട്ടിക്കൊലപ്പെടുത്തി. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊളത്തൂർ സ്വദേശിയായ ആദി (23) ആണ് കൊല്ലപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ.(Notorious goon hacked to death in front of maternity ward in Chennai)

സുചിത്രയെ (21) കാണാൻ പ്രസവ വാർഡിന് സമീപം കാത്തിരിക്കുകയായിരുന്നു ആദി. ഈ സമയം ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം വടിവാളുകളുമായി ഇയാളെ ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി ആശുപത്രിക്ക് ഉള്ളിലൂടെ ഓടിയ ആദിയെ സംഘം പിന്തുടർന്ന് വെട്ടി വീഴ്ത്തി. ആദി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം യുവതിയുടെ ഭർത്താവ് സൂര്യ, സഹായികളായ അലിഭായി, കാർത്തിക് എന്നിവർ ഒളിവിൽ പോയി. ഇവർക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com