
പട്‌ന: നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ ദീപക് കുമാർ അറസ്റ്റിലായതായി ബീഹാർ പോലീസ്(criminal). നൗബത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
ഏറ്റുമുട്ടലിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ദീപക് കുമാറിന്റെ കാൽ മുട്ടിന് താഴെ പോലീസ് വെടിവച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റളും ഒരു മൊബൈൽ ഫോണും ഉൾപ്പടെ കൊള്ളയടിച്ച നിരവധി വസ്തുക്കൾ പോലീസ് കണ്ടെടുത്തു. നിലവിൽ ദീപക് എംസിഎച്ചിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.