
ബെയ്ജിംഗ്: ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന ഒപ്പിടാന്‍ വിസമ്മതിച്ച് ഇന്ത്യ.തീവ്രവാദത്തിനെതിരായ പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഒപ്പ് വയ്ക്കുന്നതിൽ നിന്നും പിന്മാറിയത്.
ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ധൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് വ്യക്തമാക്കി.
കൂട്ടായ്മയില്‍ അംഗരാജ്യമായ പാകിസ്താനെ വിമര്‍ശിച്ച് ശക്തമായി രംഗത്തെത്തിയിരുന്നു രാജ്‌നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരേ ഇന്ത്യ വിമര്‍ശനം നടത്തുകയും മറ്റ് അംഗരാജ്യങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കുള്ള മറുപടിയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.പാകിസ്ഥാനും, ചൈനയും തമ്മിലുള്ള ധാരണയിലാണ് പ്രമേയത്തില്‍ പഹല്‍ഗാം ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.