
ചെന്നൈ: വടക്കുകിഴക്കൻ മൺസൂണ്‍ ഇങ്ങെത്തിയതോടെ തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും, ബെംഗളൂരുവിലും അനുഭവപ്പെടുന്നത് ശക്തമായ മഴയാണ്. തമിഴ്നാട്ടിലെ ഇരുപതോളം ജില്ലകളിലാണ് മഴമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.(Northeast Monsoon )
കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് ചെന്നൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. ഇന്ന് 11 ജില്ലകളിലും പുതുച്ചേരിയിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കേരളത്തിലും ഇന്ന് വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയും ഇന്ന് പ്രവർത്തിക്കില്ല.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ഐ ടി ജീവനക്കാർക്ക് ഒക്‌ടോബർ 18 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അടുത്ത 3 ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് വിവരം. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടാവുകയും, 13 ട്രെയിനുകൾ ട്രാക്കിൽ വെള്ളം കയറിയതിനാൽ പൂർണമായും നിർത്തലാക്കുകയും ചെയ്തു.