
നോയിഡ: നോയിഡ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന തീയതി നിശ്ചയിച്ചു(Noida International Airport). ഒക്ടോബർ 30 ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല; 45 ദിവസത്തിനുള്ളിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരാപു റാം മോഹൻ നായിഡു അറിയിച്ചു.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവർ പ്രദേശത്താണ് ഈ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മിച്ചിട്ടുള്ളത്. ഡൽഹിയിൽ നിന്ന് ഇവിടേക്ക് ഏകദേശം 75 കിലോമീറ്റർ ദൂരമാണ് ഉള്ളത്. മാത്രമല്ല; ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.