
ഡൽഹി: ഇന്ത്യയ്ക്കെതിരെ നടത്തുന്ന ഭീകരാക്രമണത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീരുത്വപരമായ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് ഓര്‍ക്കണം.
ഒരു തീവ്രവാദിയേയും വെറുതെ വിടില്ല. സൈന്യം തിരിച്ചടിക്കുള്ള പദ്ധതികൾ തയാറാക്കുകയാണ്. ഓരോരുത്തരോടും പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം, അത് നേടിയെടുക്കുക തന്നെ ചെയ്യും. കൃത്യ സമയത്ത് തിരിച്ചടി നൽകുമെന്നും അതിനുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.