ഡൽഹിയിൽ ക്ലൗഡ് സീഡിങ് നടത്തിയിട്ടും മഴയില്ല: ഇന്ന് വീണ്ടും പരീക്ഷണം | Cloud seeding

നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ ലഭിച്ചതായി ഐ.ഐ.ടി. കാൺപൂരിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഡൽഹിയിൽ ക്ലൗഡ് സീഡിങ് നടത്തിയിട്ടും മഴയില്ല: ഇന്ന് വീണ്ടും പരീക്ഷണം | Cloud seeding
Published on

ന്യൂഡൽഹി: തലസ്ഥാനത്തെ വായു മലിനീകരണം കുറയ്ക്കുന്നതിനായി ഇന്നലെ നടത്തിയ ക്ലൗഡ് സീഡിങ് (കൃത്രിമ മഴ) പരീക്ഷണം ഡൽഹിയിൽ ഫലം കണ്ടില്ല. അന്തരീക്ഷത്തിൽ ഈർപ്പം കുറവായിരുന്നതാണ് ഇതിന് കാരണമെന്ന് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ വിശദീകരിച്ചു. എങ്കിലും, മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും. കൂടാതെ, കൂടുതൽ കെട്ടിടങ്ങളിൽ ആന്റി സ്മോഗ് ഗൺ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.(No rain despite cloud seeding in Delhi)

ക്ലൗഡ് സീഡിങ്ങിന് സാധാരണയായി 50 ശതമാനത്തിലധികം ഈർപ്പം ആവശ്യമാണ്. എന്നാൽ, ഐ.ഐ.ടി. കാൺപൂർ നേതൃത്വം നൽകിയ ഈ പരീക്ഷണം 10-15 ശതമാനം മാത്രം ഈർപ്പമുള്ള സാഹചര്യങ്ങളിൽ ഇത് നടത്താൻ കഴിയുമോ എന്നറിയാനായിരുന്നു.

ഐ.ഐ.ടി.ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നതിനാലാണ് സർക്കാർ പരീക്ഷണവുമായി മുന്നോട്ടുപോയതെന്നും മന്ത്രി സിർസ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com