
ഭോപ്പാൽ: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കർശന നിർദ്ദേശം പുറപ്പെടുവിച്ച് ഭോപ്പാൽ ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം സിംഗ്(helmet). ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
മധ്യപ്രദേശ് തലസ്ഥാനത്ത് ഐ.എസ്.ഐ മുദ്രയുള്ള ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് ഇനി പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നൽകരുതെന്നാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്.
ഇതിൽ മാറ്റം വന്നാൽ ഇന്ധനം നൽകിയ ആൾ മുതൽ പമ്പ് ഉടമയ്ക്ക് വരെ നടപടി നേരിടേണ്ടി വരുമെന്നും നിർദേശത്തിലുണ്ട്. പുതിയ നിർദേശം വഴി ഗതാഗത നിയമങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, റോഡപകടങ്ങൾ കുറയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.