മമത ഇൻഡ്യ സഖ്യത്തെ നയിക്കുന്നതിൽ എതിർപ്പില്ല; കൂട്ടായ തീരുമാനം വേണമെന്ന് തേജസ്വി യാദവ് | Tejashwi Yadav

മമത ഇൻഡ്യ സഖ്യത്തെ നയിക്കുന്നതിൽ എതിർപ്പില്ല; കൂട്ടായ തീരുമാനം വേണമെന്ന് തേജസ്വി യാദവ് | Tejashwi Yadav
Published on

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പെടെയുള്ള ഇൻഡ്യ സഖ്യത്തിലെ ഏത് മുതിർന്ന നേതാവും സഖ്യത്തെ നയിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എന്നാൽ സമവായത്തിലൂടെ തീരുമാനത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. (Tejashwi Yadav)

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇൻഡ്യ സഖ്യത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തേജസ്വി യാദവ് ഇക്കാര്യം പറഞ്ഞത്.

"ഇൻഡ്യ സഖ്യം ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ല. എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി ചർച്ച നടത്തേണ്ടതുണ്ട്. മമത ബാനർജി സഖ്യത്തെ നയിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ ബി.ജെ.പി വിരുദ്ധ ഇൻഡ്യ സഖ്യത്തിൽ നിരവധി മുതിർന്ന രാഷ്ട്രീയക്കാർ ഉണ്ടെന്നത് കണക്കിലെടുത്ത് ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഒരുമിച്ച് ഇരുന്ന് കൂട്ടായ തീരുമാനം എടുക്കേണ്ടതുണ്ട്" -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com