
ഡൽഹി: കശ്മീർ വിഷയത്തിൽ ആരുടെയും മധ്യസ്ഥ വേണ്ടെന്ന് ഇന്ത്യ. കശ്മീർ വിഷയത്തിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
കശ്മീരിനെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. പാക് അധീന കശ്മീർ തിരികെ ലഭിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും തങ്ങൾക്ക് സംസാരിക്കാനില്ല.
തീവ്രവാദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം.വേറെ ഒരു വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. പ്രശ്നത്തിൽ ആരും മധ്യസ്ഥത വഹിക്കേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.