ആശങ്ക വേണ്ട; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; സജീവ കേസുകൾ ആറായിരത്തിൽ താഴെ | Covid 19 Updates

രാജ്യത്ത് LF.7, XFG, JN.1, പുതുതായി തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെയുള്ള ഉപ വകഭേദങ്ങളാണ് പടർന്നു പിടിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
COVID 19
Published on

ന്യൂഡൽഹി: ഇന്ത്യയിലെ സജീവ കോവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്(Covid 19 Updates). ഇന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 5,976 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങളാണ് കോവിഡ് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടുപേർ ന്യൂഡൽഹിയിൽ നിന്നും ഒരാൾ കേരളത്തിൽ നിന്നും ഉള്ളവരാണ്.

രാജ്യത്ത് LF.7, XFG, JN.1, പുതുതായി തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെയുള്ള ഉപ വകഭേദങ്ങളാണ് പടർന്നു പിടിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം ഏറ്റവും കൂടുതൽ സജീവ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം കേരളമാണ്. നിലവിൽ കേരളത്തിൽ 1,309 സജീവ കേസുകളാണ് നിലനിൽക്കുന്നത്. അതേസമയം രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com