
ലഖ്‌നൗ: പോലീസ് രേഖകളിലും പൊതുസ്ഥലങ്ങളിലും ജാതി പരാമർശങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് യുപി സർക്കാർ(caste references). അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശമാണ് സർക്കാർ നടപടിക്ക് പിന്നിൽ.
ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ ജാതി വിവേചനം അവസാനിപ്പിക്കുന്നതിനായി പോലീസ് രേഖകളിൽ നിന്നും, പൊതു ഇടങ്ങളിൽ നിന്നും, ഔദ്യോഗിക ഫോർമാറ്റുകളിൽ നിന്നും, വാഹനങ്ങളിൽ നിന്നും ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങൾ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഇതേ തുടർന്ന്, അറസ്റ്റ് മെമ്മോകളിലോ, എഫ്‌ഐആറുകളിലോ, മറ്റ് പോലീസ് രേഖകളിലോ ഇനി ജാതി പരാമർശം ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശം ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ദീപക് കുമാർ എല്ലാ സംസ്ഥാന വകുപ്പുകൾക്കും നൽകി.