

ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ. 13,977 തസ്‌തികകളാണ് വിവിധ ഡിവിഷനുകളിലായി ഒഴിഞ്ഞ് കിടക്കുന്നത്. പല തസ്‌തികകളും വെട്ടിക്കുറക്കാനാണ് ഇപ്പോഴത്തെ ശ്രമം. റെയിൽവേയിൽ ആളില്ലാതായതോടെ അമിത ജോലിഭാരം കാരണം ജീവനക്കാരും കൂടുതൽ ദുരിതത്തിലായി.
രാജ്യത്തെ പൊതുഗതാഗത സംവിധാനമായ റെയിൽവേയെ കേന്ദ്രം ഘട്ടം ഘട്ടമായി തകർക്കുകയാണെന്ന് വിമർശനം ഉയർന്നു വരികയാണ്. ഇതിനിടെയാണ് നിയമനം ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ കണക്കുകൾ പുറത്തുവരുന്നത്. 13977 തസ്തികളാണ് ദക്ഷിണ റെയിൽവേയിൽ ആകെ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ പകുതിയുമാകട്ടെ സുരക്ഷാ വിഭാഗത്തിൽ.