
ന്യൂഡൽഹി: ഫെബ്രുവരിയിൽ വാഷിംഗ്ടൺ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഔപചാരിക ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ലോകസഭയിൽ കേന്ദ്രം വ്യക്തമാക്കി(fighter jets).
എന്നാൽ, എഫ്-35 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയിൽ അത്തരമൊരു സാധ്യതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
എന്നാൽ, വിഷയത്തെ സംബന്ധിച്ച് ഔപചാരിക ചർച്ചകൽ ഒന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു. കോൺഗ്രസ് എംപി ബൽവന്ത് ബസ്വന്ത് വാങ്കഡെയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.