പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും 140 കോടി ജനങ്ങളോട് അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നിയമസഭാ വളപ്പിനുള്ളിലും സഭയ്ക്കുള്ളിലും പ്രതിപക്ഷം സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചു. ബിജെപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച പട്നയില്‍ നടന്ന ഒരു പരിപാടിയിൽ ദേശീയ ഗാനാലാപനത്തിനിടെ മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇതോടെയാണ് വിവാദം ആരംഭിച്ചത്. വെള്ളിയാഴ്ച ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷം ദേശീയ പതാക കൈകളില്‍ പിടിച്ച് നിയമസഭാ പോര്‍ട്ടിക്കോയില്‍ ശക്തമായ പ്രതിഷേധം നടത്തി. മുഖ്യമന്ത്രി ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രി ദേശീയഗാനത്തെ അപമാനിച്ചുവെന്നും രാജ്യത്തെ 140 കോടി ജനങ്ങളോട് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ നല്ലതല്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും എന്നാല്‍, ദേശീയഗാനത്തെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും യാദവ് പറഞ്ഞു.
ഇന്ന് രാജ്യത്തെ 140 കോടി ജനങ്ങളുടെയും തലകള്‍ ലജ്ജിച്ചു കുനിഞ്ഞിരിക്കുന്നു. ഈ സംഭവത്തിനെതിരെ നിയമസഭയില്‍ ഒരു അടിയന്തര പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ജോലികളും നിര്‍ത്തിവച്ച് ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.