ന്യൂഡൽഹി : നിസാർ വെറുമൊരു ഉപഗ്രഹമല്ല; ലോകവുമായുള്ള ഇന്ത്യയുടെ ശാസ്ത്രീയ ഹസ്തദാനമാണ് എന്ന് പറഞ്ഞ് ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യ ഒരു 'വിശ്വബന്ധു' - മനുഷ്യരാശിയുടെ കൂട്ടായ നന്മയ്ക്ക് സംഭാവന നൽകുന്ന ഒരു ആഗോള പങ്കാളിയാകുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനവുമായി ഈ ദൗത്യം പൊരുത്തപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. (NISAR mission launch)
ഇസ്രോയും നാസയും തമ്മിലുള്ള ആദ്യത്തെ സംയുക്ത ഭൂമി നിരീക്ഷണ ദൗത്യമെന്ന നിലയിൽ, ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിന്റെ യാത്രയിലും ഇസ്രോയുടെ മൊത്തത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിലും ഈ പരിപാടി ഒരു നിർണായക നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
നിസാർ ഇന്ത്യയെയും അമേരിക്കയെയും മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ദുരന്തനിവാരണം, കൃഷി, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ മേഖലകളിൽ നിർണായക ഡാറ്റ നൽകുമെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.