

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരാസത്തിൽ രണ്ട് നഴ്സുമാർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് രോഗബാധ ഉണ്ടായത്.(Nipah confirmed in West Bengal, 2 nurses in critical condition)
ഇവരുടെ സാമ്പിളുകൾ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് നഴ്സുമാരുടെയും നില ഗുരുതരമായി തുടരുകയാണ്. നഴ്സുമാരുമായി അടുത്ത സമ്പർക്കം പുലർത്തിയ 120 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക വിദഗ്ധ സംഘത്തെ ബംഗാളിലേക്ക് അയച്ചു.