മധ്യപ്രദേശിൽ ട്രാക്ടർ തടാകത്തിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു |accident death

25 പേർ അപകടസമയത്ത് ട്രോളിയില് ഉണ്ടായിരുന്നു.
accident death
Published on

ഡൽഹി : മധ്യപ്രദേശിലെ ഖണ്ട്വയിൽ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ദുർഗാദേവിയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്‌ത്‌ മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ 6 പെൺകുട്ടികളാണ്. 25 പേർ അപകടസമയത്ത് ട്രോളിയില് ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു

Related Stories

No stories found.
Times Kerala
timeskerala.com