
ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികൾ കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പടിഞ്ഞാറൻ ബസ്തർ മേഖലയിലെ മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെ സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ നീക്കം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി.ടി. ഐയോട് പറഞ്ഞു.
ജില്ലാ റിസർവ് ഗാർഡിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. വെടിവെപ്പ് വളരെ നേരം നീണ്ടുനിന്നതായും തുടർന്ന് ഒമ്പത് മാവോ വാദികളുടെ മൃതദേഹങ്ങളും ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.