ന്യൂഡൽഹി : നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കേസിൽ കെ എ പോളിൻ്റെ ഹർജി തള്ളി സുപ്രീംകോടതി. മാധ്യമ വാർത്തകൾ വിലക്കണം എന്ന ഹർജിയാണ് കോടതി തള്ളിയത്. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കും എന്നാണ് സുപ്രീംകോടതി പറഞ്ഞത്. (Nimisha Priya's case)
അതേസമയം, വിഷയത്തിൽ കെ എ പോൾ ജയിലിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ ചില രേഖകൾ ഹാജരാക്കി. നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഇവ എന്നാണ് വിവരം.
ഏഴു ദിവസത്തിനകം മോചിപ്പിച്ചില്ലെങ്കിൽ താൻ വിഷയത്തിൽ ഇടപെടുമെന്ന് ഇയാൾ സർക്കാരിനെയും വിമർശിച്ചു.