Nimisha Priya : 'വധശിക്ഷ 24നോ 25നോ നടപ്പാക്കും, വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം, ഞാൻ കോടതിയിൽ എത്തിയത് നിമിഷ പ്രിയ പറഞ്ഞിട്ട്': സുപ്രീം കോടതിയിൽ ഹർജിയുമായി കെ എ പോൾ

അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. തിങ്കളാഴ്ച്ച ഹർജി പരിഗണിക്കും.
Nimisha Priya's case
Published on

ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസ് സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജിയുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോൾ. (Nimisha Priya's case)

കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാണ് ആവശ്യം. വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കും എന്നും, ഇത് സംബന്ധിച്ച വാർത്തകൾ നൽകുന്നതിൽ നിന്ന് 3 ദിവസത്തേക്ക് മാധ്യമങ്ങളെ വിലക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു.

താൻ കോടതിയിൽ എത്തിയത് നിമിഷ പ്രിയ പറഞ്ഞിട്ടാണെന്നും കെ എ പോൾ കൂട്ടിച്ചേർത്തു. അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. തിങ്കളാഴ്ച്ച ഹർജി പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com