ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് സനയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം അംബന്ധിച്ച് ഹർജി എട്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് കോടതി. ഹർജി കോടതി മാറ്റിവച്ചു.(Nimisha Priya's case in SC)
നിമിഷ പ്രിയക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ വധശിക്ഷ മാറ്റിയ കാര്യം കോടതിയെ അറിയിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ അറിയിക്കണം എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
കേന്ദ്രസർക്കാർ ഇടപെടൽ തേടിയുള്ളതാണ് ഹർജി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിച്ചത്.