ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ കോടതിയെ അറിയിക്കും. (Nimisha Priya's case in SC)
നടപടികൾ ആരംഭിക്കുമ്പോൾ അറ്റോർണി ജനറൽ ഇക്കാര്യം പരാമർശിക്കും. അതേസമയം, മധ്യസ്ഥ സംഘത്തിൽ മർക്കസ് പ്രതിനിധി കൂടി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടും.
നേരത്തെ കോടതിയിൽ കേന്ദ്ര പറഞ്ഞത് വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നായിരുന്നു. വധശിക്ഷ നടപ്പിലായാൽ സങ്കടകരമാണെന്നാണ് ഇതിന് സുപ്രീംകോടതിയുടെ പ്രതികരണം.